karatte

മൂവാറ്റുപുഴ: നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി പോത്താനിക്കാട് സെന്റ് സേവ്യർ പബ്ലിക് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥി ഐസ്മയ ബിജു. മൈസൂറിൽ നടന്ന 27 -ാമത് ഷിറ്റോറിയ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 12 - 13 പെൺകുട്ടികളുടെ കത്ത വിഭാഗത്തിലാണ് സ്വർണ നേട്ടം. ഇന്റർ നാഷണൽ മത്സരത്തിനായി ഐസ്മയ നവംബറോടു കൂടി സിംഗപ്പൂരിലേക്ക് പോകും. കാവക്കാട് ചേലക്കൽ റിട്ട. സർവേയർ പരേതനായ സി.ഐ. പ്രഭാകരന്റെ കൊച്ചുകളും കെ.എസ്. ആർ.ടി.സി ഡ്രൈവറായ ബിജുവിന്റെയും സന്ധ്യയുടെയും മകളാണ് ഐസ്മയ .

ചെറുപ്പം മുതൽ കരാട്ടെ പരിശീലനം തുടങ്ങിയ ഐസ്മയയുടെ പരിശീലകർ ഷിൻബുക്കാൻ കരാട്ടെ സ്കൂളിലെ ഷിഹാൻ രജ്ജിത് ജോസ് , ആഷ്ലി എന്നിവരാണ്. പോത്താനിക്കാട് സെന്റ് സേവ്യർ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് കൊട്ടാരം പിന്തുണയുണ്ട്. ബ്ലാക്ക് ബെൽറ്റ് നേടിയ ഐസ്മയ ഫസ്റ്റ് ഡാൻ ബെൽറ്റു നേടിയിട്ടുണ്ട്. ഏക സഹോദരൻ അനയ് നാലാം ക്ലാസിൽ പഠിക്കുന്നു.