okkal
ഒക്കൽ സീഡ് ഫാമിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചും ഉപരോധവും സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഒക്കൽ സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രത്തിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഒക്കൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വിത്തുല്പാദന കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. ഉപരോധം ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഒ.പി. രാജു അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബസിന്ത് കുമാർ, പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ, ജനറൽ സെക്രട്ടറി അജിൽകുമാർ മനയത്ത്, സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ഷിബുരാജ്, ജയ്സൺ പുല്ലുവഴി, പി.സി. സോമൻ മധുസൂദനൻ പിള്ള, അമ്പാടി വാഴയിൽ, മാർട്ടിൻ മണിയഞ്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ഷിബു, പി.കെ. ശിവാജി, എ.എൻ. അജിത് കുമാർ, കെ.എസ്. ബിനീഷ്, ശ്രീജിത്ത് രാജൻ, രമണി കൃഷ്ണൻകുട്ടി, വി.എസ്. രാജേഷ്, വി.ബി. ഷണ്മുഖൻ എന്നിവർ സംസാരിച്ചു.