കോതമംഗലം : മാർ ബസേലിയോസ് നേഴ്‌സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ആതുരസേവനരംഗത്തെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഏകദിന ശില്പശാല നടത്തി. നിർമ്മിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ശില്പശാലയിൽ ഇലാഹിയ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ എ.ഐ. ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗം അദ്ധ്യാപകരായ റോസ്‌ന പി. ഹറൂൺ, നൂർജഹാൻ വി.എ. എന്നിവർ ക്ലാസെടുത്തു. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു മാത്യു കൈപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ട്രഷറർ ഡോ. റോയ് എം. ജോർജ്ജ്, അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു, പ്രവർത്തന മെഡിസിൻ വിഭാഗത്തിലെ ഡോ. അഫാൻ അക്ബർ, കോളേജ് പ്രിൻസിപ്പൽ ഡോ. സെല്ലിയാമ്മ കുരുവിള തുടങ്ങിയവർ പങ്കെടുത്തു.