
പെരുമ്പാവൂർ: ബി.ജെ.പി പട്ടികജാതി മോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എസ്.എൻ.ഡി.പി ഹാളിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അയ്യങ്കാളി പുരസ്കാരം സമ്മാനിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു മുഖ്യപ്രഭാഷണം നടത്തി. നാഷണൽ കൗൺസിൽ അംഗം പി.എം. വേലായുധൻ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.