തോപ്പുംപടി: 19-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജയന്തി ദിനത്തിൽ തോപ്പുംപടിയിൽ നടത്തിയ അനുസ്മരണവും പുഷ്പാർച്ചനയും പള്ളുരുത്തി സർവ്വീസ് സഹകരണബാങ്ക് ബോർഡ് മെമ്പർ സതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു ചിന്നപ്പൻ, സെക്രട്ടറി വി.എൽ. ലിജു, യൂണിയൻ സെക്രട്ടറി സുരഭി ഷാജി, എം.കെ. വേണു, വി.പി ഷാജി, കെ . മോഹനൻ, വി.കെ. അശോകൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.