കൊച്ചി: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തിലെ വർദ്ധനവിന് അനുപാതികമായി നഴ്‌സുമാരുടെ അധിക തസ്തികകൾ സൃഷ്ടിക്കണമെന്ന് കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ. ഇതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ധർണ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് അജിത ടി.ആർ. അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ലാ സെക്രട്ടറി സ്മിത ബക്കർ, ഫെസ്റ്റോ ജില്ലാ സെക്രട്ടറി ദിപിൻ എസ്, കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഭിലാഷ് എം, ബേസിൽ പി. എൽദോസ്, ബീന ടി.ഡി, മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.