sreeman-narayanan

ആലുവ: ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അമൃതാ ദേവി പുരസ്‌കാരം ഗാന്ധിയനും പരിസ്ഥിതി പ്രവർത്തകനുമായ എഴുത്തുകാരനുമായ ശ്രീമൻ നാരായണന് സമ്മാനിക്കും. 25001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പക്ഷികൾക്ക് കുടിക്കാൻ വെള്ളം പകർന്നു വയ്ക്കുവാൻ ഒരു ലക്ഷം മൺപാത്രങ്ങൾ, പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിനായി 50,000 തൂണിസഞ്ചികൾ, പ്രകൃതിയെ സമ്പന്നമാക്കുവാൻ മൂന്നര ലക്ഷം തൈകൾ എന്നിവ ശ്രീമൻ നാരായൺ സൗജന്യമായി വിതരണം ചെയ്തത് പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. സെപ്തംബർ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പുരസ്‌കാരം സമ്മാനിക്കും.