പെരുമ്പാവൂർ: എറണാകുളം ഇ.എസ്.എ ഡിസ്‌പെൻസറിയുടെയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുറുപ്പംപടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സെപ്തംബർ ഒന്നിന് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും.
ഡോ. അനി ആന്റണി, ഡോ. ടി.എസ്. അരുണിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. രാവിലെ 9 മുതൽ ഒന്നു വരെയാണ് ക്യാമ്പ്. നേത്ര പരിശോധന നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി അജിത്കുമാർ അറിയിച്ചു. ഇ.എസ്.എ ഉപഭോക്താക്കൾക്ക് മാത്രമായാണ് ക്യാമ്പ്. ഇ.എസ്.എ കാർഡുമായി ചികിത്സയ്ക്ക് വരണം. ബുക്കിംഗിന് : 9447491977