coirfed-scb-137

പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്ക് കയർ ഫെഡിന്റെ സഹകരണത്തോടെ മുസിരിസ് ഓഡിറ്റോറിയത്തിൽ കയർ ഉല്പന്നങ്ങളുടെ പ്രദർശവും വില്പനയും തുടങ്ങി. ബാങ്ക് പ്രസിഡന്റ് എ.സി. ശശിധരകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ അദ്ധ്യക്ഷനായി. കയർഫെഡ് ഭരണസമിതിഅംഗം കെ.എൻ. സതീശൻ ആദ്യവില്പന നടത്തി. ആർ.കെ. സന്തോഷ്, എം.കെ. കുഞ്ഞപ്പൻ, ഉഷ ജോഷി, ടി.ജി. മിനി തുടങ്ങിയവർ പങ്കെടുത്തു. സെപ്തംബർ 13വരെയാണ് പ്രദർശനവും വില്പനയും. 30മുതൽ 50 ശതമാനം വരെ വിലക്കുറവും ബാങ്ക് അംഗങ്ങൾക്ക് പ്രത്യേക റിബേറ്റും ലഭിക്കും.