കോലഞ്ചേരി: ശ്രേഷ്ഠ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ 28ാമത് ശ്രാദ്ധപ്പെരുന്നാൾ 31 മുതൽ സെപ്റ്റംബർ 2 വരെ മലേക്കുരിശ് ദയറായിൽ നടക്കുമെന്ന് ദയറാധിപൻ കുരിയാക്കോസ് മാർ ദിയസ്ക്കോറസ് മെത്രാപ്പോലീത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ കൊടി ഉയർത്തി. നാളെ രാവിലെ 7.30ന് അബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ കുർബാനയും കബറിങ്കൽ ധൂപപ്രാർത്ഥനയും നടക്കും. വാർത്താ സമ്മേളനത്തിൽ വികാരിമാരായ കുര്യൻ പോൾ തൊഴുപ്പാടൻ, ബാബു ടി. ഏലിയാസ്, രാജു കൊളാപ്പുറത്ത്, കുര്യാക്കോസ് കണിയത്ത് കോർ എപ്പിസ്കോപ്പ, തുടങ്ങിയവർ സംബന്ധിച്ചു.