ആലുവ: ആലുവ ഗുരുദീപം പഠന കേന്ദ്രം സംഘടിപ്പിച്ച പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ശ്രീനാരായണ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ നടത്തിയ കലാമത്സരങ്ങളിൽ വിജയികളായവരെയും ആദരിച്ചു. സമ്മേളനം എസ്.എൽ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ഡയറക്ടർ ടി.യു. ലാലൻ അദ്ധ്യക്ഷനായി. രക്ഷാധികാരി കെ.എൻ. ദിവാകരൻ ആമുഖപ്രസംഗം നടത്തി. ആർ.കെ. ശിവൻ, എം.പി. നാരായണൻകുട്ടി, വിനീസ് ചിറക്കപ്പടി, സിന്ധു ഷാജി, ശ്രീജിത്ത്, അജിത രഘു, കെ.ആർ. മോഹനൻ, രേഖ മോഹനൻ, രജനി ശങ്കർ എന്നിവർ സംസാരിച്ചു. സമ്മാനർഹരായ രമ്യ സുനിൽ, ജയശ്രീ ദിലീപ്, ജനില ജയരാജ്, സുനിത ശരിധരൻ, സിനി ഉമേഷ്, ശ്രീലക്ഷ്മി ഉമേഷ്, ദേവിക ജിനേഷ്, പ്രീത ഉണ്ണി, സുനി സതീശൻ, സന്ധ്യ സുരേഷ് എന്നിവർ ആദരവ് ഏറ്റുവാങ്ങി.