seminar

കൊച്ചി: അസോചം കേരള സ്റ്റേറ്റ് ഡവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ 'സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്ക്, കരുത്തുറ്റ കയറ്റുമതി സാഹചര്യങ്ങളും വാണിജ്യ സാമ്പത്തിക അവസരങ്ങളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അസോചം കേരള സ്റ്റേറ്റ് ഡെവലപ്പ്മെന്റ് കൗൺസിൽ ചെയർമാൻ രാജ സേതുനാഥ് ഉദ്ഘാടനം ചെയ്തു. അസോചം ദക്ഷിണ മേഖല ഡയറക്ടർ ഉമ എസ്.നായർ, ഡി.ജി.എഫ്.ടി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഹസൻ ഉസൈദ്, ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജീവ് എം.സി, റീ സർജന്റ് ഇന്ത്യ ഡയറക്ടർ കെ. കെ. ഗുപ്ത തുടങ്ങിയവർ സംസാരിച്ചു. വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികളും സെമിനാറിൽ സംബന്ധിച്ചു.