bms

കൊച്ചി: നിർമാണ തൊഴിലാളികളുടെ പെൻഷൻ കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ നിർമാണ തൊഴിലാളി സംഘം (ബി.എം.എസ്) കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കിടപ്പുരോഗികളുടെ ചികിത്സാ ധനസഹായം വരെ മുടങ്ങിയ സാഹചര്യത്തിലാണ് പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി. ബി.എം.എസ് ജില്ലാസെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനംചെയ്തു. എം.കെ സഹജൻ അദ്ധ്യക്ഷനായി. എം.പി. പ്രദീപ്കുമാർ, പി.വി. റെജിമോൻ, പി.എസ്. വിഷ്ണു, വി.ജി. ബിജു, കെ.എം. ധനീഷ്, വി.വി. പ്രദീപൻ, ഗോപാലകൃഷ്ണ കമ്മത്ത്, ടി.കെ. സുമേഷ് തുടങ്ങിയവർ സംസാരിച്ചു.