പറവൂർ: വരാപ്പുഴ ചെട്ടിഭാഗത്തുള്ള ബിരിയാണി സാധനങ്ങൾ വില്പന നടത്തുന്ന കടയിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ വരാപ്പുഴ പുത്തൽപള്ളി തളിയത്തുപറമ്പ് വീട്ടിൽ മണികണ്ഠൻ (42) നെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 ന് രാത്രിയിലാണ് മോഷണം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.