march

കൊച്ചി: പെൻഷൻ കുടിശികയും മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി 'പെൻഷൻ ഔദാര്യമല്ല അവകാശമാണ് 'എന്ന മുദ്രാവാക്യമുയർത്തി മേനക ജംഗ്ഷനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷനിലേക്ക് മാർച്ചും ധർണയും നടത്തി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ടി.ടി. പൗലോസ് അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ കെ.പി. കൃഷ്ണൻകുട്ടി, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.എ. ജോൺസൺ, സി.കെ. ശിവദാസ്, പി.എ. സിദ്ദിഖ്, പി.എം. റഷീദ്, ടി.സി. സുബ്രഹ്മണ്യൻ, നോർബർട്ട് അടിമുറി തുടങ്ങിയവർ സംസാരിച്ചു.