മട്ടാഞ്ചേരി: മുൻനിര അർബൻ സഹകരണബാങ്കായ മട്ടാഞ്ചേരി സാർവജനി ക് സഹകരണ ബാങ്ക് (എം.എസ്.സി) പ്രവർത്തനപരിധി വിപുലീകരിക്കുന്നു. കൊച്ചി നഗരസഭ, വൈപ്പിൻ, കുമ്പളങ്ങി, ചെല്ലാനം മേഖലകളിൽ ബാങ്ക് ശാഖകൾ തുടങ്ങുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയാണന്ന് ചെയർമാൻ ജി. സന്നകുമാർ പ്രഭു, പി.വി. പ്രസാദ് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു,

സപ്തതി പിന്നിട്ട ബാങ്ക് സ്മാർട്ട് ഓഹരിഉടമകൾക്കുള്ള ഡിജിറ്റൽ അംഗത്വകാർഡ്‌ ഏർപ്പെടുത്തിയ ഒന്നാംനിര സഹകരണബാങ്കായി നേട്ടംകൊയ്തു. 31000 ഓഹരിഉടമകളാണ് ബാങ്കിനു ള്ളത്. സ്മാർട്ട് കാർഡ് വിതരണത്തോടെ ഓഹരിഉടമകൾക്ക് ഇടപാടുകളി ൽ ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കും. നിക്ഷേപം, വായ്പ, ലാഭവിഹിതം തുടങ്ങി വിവിധ മേഖലകളിൽ മുന്നേറ്റം പ്രകടമാക്കിയതോടെ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളിൽനിന്ന് എം.എസ്.സി ബാങ്ക് ഒഴിവായതായും അംഗങ്ങൾക്ക് മികച്ച ലാഭവിഹിതം വിതരണം ചെയ്യുമെന്നും ബാങ്ക് ഭാരവാഹികൾ പറഞ്ഞു. ബാങ്കിന്റെ ഇടപാട് തോത് 353കോടിയായി വർദ്ധിച്ചു. 206 കോടി നിക്ഷേപവും 147കോടിരൂപ വായ്പയുമാണ്. കരുതൽശേഖരം 10കോടി 65ലക്ഷം രൂപയുമായി. ഒരുകോടി പതിനൊന്ന് ലക്ഷംരൂപയാണ് ലാഭം. ഓഹരി മൂലധനം ഏട്ട് കോടിരൂപയുമായി. പത്രസമ്മേളനത്തി ൽ ഡയറക്ടർമാരായ ശൈലേഷ്പൈ, വിശ്വനാഥ് ഹരി ഭട്ട്, ലളിത പ്രകാശ്, സന്ധ്യ മഹേഷ്, പി. ദണ്ഡപാണി എന്നിവർ പങ്കെടുത്തു.