പള്ളുരുത്തി: ബൈക്കിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പടപ്പ് വെള്ളിയത്തറ നാരായണൻ റോഡിൽ കണ്ണങ്ങാട്ട് പ്രകാശന്റെ ഭാര്യ ലൈലയാണ് (62) മരിച്ചത്. പെരുമ്പടപ്പ് റോഡിൽ സുഗുണചിക്കൻ ഷോപ്പിനുസമീപം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. റോഡ് മറികടക്കാൻ കാത്തുനിന്ന വീട്ടമ്മയുടെ ദേഹത്ത് അമിതവേഗതയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. മക്കൾ: ദീപ, ദീപു മരുമകൻ: സജി.