ആലുവ: കളഞ്ഞുകിട്ടിയതിനെ തുടർന്ന് സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വർണ മോതിരം ഉടമസ്ഥയ്ക്ക് തിരികെ നൽകി. കഴിഞ്ഞ ദിവസം പാർട്ടി ഓഫീസിന് സമീപം താമസിച്ചിരുന്ന പള്ളിപ്പാട്ട് പി.ജെ. വർഗീസിന്റെ നിര്യാണത്തെ തുടർന്ന് അനുശോചനം അറിയിക്കാനെത്തിയ സൂര്യ ലൈനിൽ താമസിക്കുന്ന നെല്ലിക്കൽ ജാൻസി ഫ്രാൻസിസിന്റെ വിവാഹ മോതിരമാണ് നഷ്ടപ്പെട്ടത്. മോതിരം ലഭിച്ച പാർട്ടി ഓഫീസ് സെക്രട്ടറി വർഗീസ് കൊള്ളന്നൂർ വിവരം സോഷ്യൽ മീഡിയകളിൽ പരസ്യപ്പെടുത്തിയിരുന്നു. ഒടുവിൽ അടയാളങ്ങളുമായി ഉടമയെത്തിയപ്പോൾ വർഗീസ് മോതിരം കൈമാറുകയായിരുന്നു.