വൈപ്പിൻ: യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിലായി. പള്ളിപ്പുറം പോത്തൻവളവ് പുതുക്കാട്ടുപറമ്പിൽ സിയാദ് (45), മുനമ്പം കൊച്ചനകത്ത് ധനിത് (35) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റുചെയ്തത്.
മുനമ്പം വേളാങ്കണ്ണി പള്ളിക്ക് സമീപമുള്ള ബീച്ച് റിസോർട്ടിൽ വച്ച് കഴിഞ്ഞ 23ന് ഉച്ചയ്ക്ക് 2.30നാണ് സംഭവം. പ്രതികൾ യുവതി താമസിച്ചിരുന്ന മുറിയിലേക്ക് കയറിച്ചെന്ന് അവർ താമസിക്കുന്ന മുറിയാണെന്ന് പറഞ്ഞ് കടന്നുപിടിക്കുകയും പുറത്തേക്ക് ഓടാൻ ശ്രമിച്ച യുവതിയെ ശാരീരികയുമായി ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.
ഇൻസ്‌പെക്ടർ കെ.എസ്. സന്ദീപ്, എസ്.ഐ ടി.ബി. ബിബിൻ, എ.എസ്.ഐ കെ.ആർ. സുദീശൻ, സി.പി.ഒമാരായ സി.ജെ. ജീബിൻ, കെ.പി. കിരൺലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.