നെടുമ്പാശേരി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) നെടുമ്പാശേരി മേഖലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ ഷിഹാബ് പാറേലി അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ളബ് പ്രസിഡന്റ് പി.സി. സോമശേഖരൻ, വർഗീസ് മേനാച്ചേരി, ലിന്റോ പി. ആന്റു, ജിഷ ബാബു, കെ.എ. ചാക്കോച്ചൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷിഹാബ് പാറേലി (പ്രസിഡന്റ്), ലിന്റോ പി. ആന്റു (സെക്രട്ടറി), ജിഷ ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.