കൂത്താട്ടുകുളം: ബി.ജെ.പി അംഗത്വ ക്യാമ്പയിന്റെ ഭാഗമായി തിരുമാറാടിയിൽ പഞ്ചായത്ത് തല ശില്പശാല നടത്തി. പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എൻ. പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് ഇഞ്ചിയൂർ ഉദ്ഘാടനം ചെയ്തു. പിറവം മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. ബിജിമോൻ മുഖ്യപ്രഭാഷണം നടത്തി. കർഷമോർച്ച മണ്ഡലം പ്രസിഡന്റ് കെ.ജി. മോഹനൻ, ജനറൽ സെക്രട്ടറി കെ.പി. പൊന്നപ്പനാചാരി, പഞ്ചായത്ത് ജനറൽ സെക്രട്ടറി രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ബിജു പ്രഭാകരൻ, സെക്രട്ടറിമാരായ ടി.പി. പ്രദീഷ്, രതീഷ് വെട്ടിമൂട് എന്നിവർ സംസാരിച്ചു.