hibi
ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിലുള്ള ഹി ആൻഡ് ഫ്രണ്ട്സ് (ഹൈബിയും സുഹൃത്തുക്കളും) കൂട്ടായ്മയിലെ അംഗങ്ങൾ ലണ്ടനിൽ ഒത്തുകൂടിയപ്പോൾ

കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിലുള്ള ഹി ആൻഡ് ഫ്രണ്ട്സ് (ഹൈബിയും സുഹൃത്തുക്കളും) കൂട്ടായ്മയിലെ അംഗങ്ങൾ ലണ്ടനിൽ ഒത്തുകൂടി.

ഹൈബി ഈഡൻ ആവിഷ്‌കരിച്ച നിരവധി പദ്ധതികളെക്കുറിച്ച് ചർച്ചചെയ്തു. ഉന്നതപഠനം ലക്ഷ്യമാക്കി വിദേശരാജ്യങ്ങളിലേക്കുള്ള കേരളത്തിലെ യുവതലമുറയുടെ കുടിയേറ്റം, മാറിയ സാഹചര്യത്തിൽ കേരളത്തിലെ തൊഴിൽസാദ്ധ്യതകൾ തുടങ്ങിയവയും ചർച്ചാവിഷയമായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹി ആൻഡ് ഫ്രണ്ട്സ് ചാപ്റ്ററുകൾ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.