ucucucu
ലോക സീനിയർ സിറ്റിസൺസ് ദിനാചാരണത്തോടനുബന്ധിച്ചു കൊച്ചിൻ ലാൻഡ്‌സ് എൻഡ് റോട്ടറി ക്ലബ് അംഗങ്ങൾ പനങ്ങാടുള്ള മാരിയാലയം വൃദ്ധ സദനം സന്ദർശിച്ചപ്പോൾ

കൊച്ചി: ലോക സീനിയർ സിറ്റിസൺസ് ദിനാചാരണത്തോടനുബന്ധിച്ചു കൊച്ചിൻ ലാൻഡ്‌സ് എൻഡ് റോട്ടറി ക്ലബ് അംഗങ്ങൾ പനങ്ങാടുള്ള മാരിയാലയം വൃദ്ധസദനം സന്ദർശിച്ചു. 30ലേറെ അന്തേവാസികൾക്കുള്ള ഭക്ഷണമൊരുക്കയും അവർക്കൊപ്പം കഴിക്കുകയും അവർക്ക് വസ്ത്രങ്ങൾ നൽകുകയും ചെയ്ത ശേഷമാണ് അംഗങ്ങൾ മടങ്ങിയത്.

ക്ലബ് പ്രസിഡന്റ് ശ്രീലത മേനോൻ, റോട്ടറി അസി. ഗവർണർ ഡോ. നിബിഡ് പുർകായസ്ത, വൈസ് പ്രസിഡന്റ് ഡോ. ജോസ് അമ്പൂകൻ, മുഹമ്മദ് ഇക്ബാൽ, മഹാശ്വേത പുർകായസ്ത, പ്രദീപ്, ശ്രീമതി ആൻസി, ഷാജി തയിൽ എന്നിവർ സന്നിഹിതരായിരുന്നു.