തൃപ്പൂണിത്തുറ: പത്താംക്ലാസ് വിദ്യാർത്ഥിയെ യുവാക്കളുടെ നാലംഗസംഘം മർദ്ദിച്ചതായി പരാതി. വ്യാഴാഴ്ച വൈകിട്ട് സ്കൂൾ നിന്ന് വീട്ടിലേയ്ക്ക് പോകാനായി തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിലേയ്ക്ക് കൂട്ടുകാരുമൊത്ത് വരികയായിരുന്ന 14 കാരനാണ് ക്രൂരമർദ്ദനമേറ്റത്. അവശനായ കുട്ടിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 4.15നായിരുന്നു സംഭവം. വിദ്യാർത്ഥിയുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയോട് ഒരു യുവാവ് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.