കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ പഞ്ചായത്ത് ഭരണസമിതി വിതരണം ചെയ്ത ഫല വൃക്ഷങ്ങൾ സംരക്ഷിച്ച് കായ്ഫലം ഉത്പാദിപ്പിച്ച കർഷകരെ ഗ്രാമസഭാ യോഗത്തിൽ ആദരിച്ചു. വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.എം. ബഷീർ അദ്ധ്യക്ഷനായി. വനിതാ കർഷകരായ സഫ്നാ ഉർഷിദ് ഒഴിവുപറമ്പിൽ, സജീനാ സനൽ മംഗലത്ത് എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് പഹാരങ്ങൾ നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പദ്മാകരൻ, വികസന സമിതി ചെയർമാൻ ബിനു പുത്തേത്ത് മ്യാലിൽ, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ജലജാ മണിയപ്പൻ, വാർഡ് മെമ്പർ ജയന്തി റാവു രാജ് തുടങ്ങിയവർ പ്രസംഗിച്ചു.