ചോറ്റാനിക്കര: വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന സി.എൻ രവി - നമ്പൂരിശ്വൻമല, ടോക്ക് എച്ച് സ്കൂൾ, പുന്നച്ചാലിൽ, മഠത്തിൽപറമ്പിൽ എന്നീ റോഡുകൾ ടാർ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ചോറ്റാനിക്കര ഒന്നാം വാർഡിൽ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും സായാഹ്ന ധർണയും നടത്തി. വാർഡ് പ്രസിഡന്റ് സി.സി.സത്യൻ അദ്ധ്യക്ഷനായി. ഡിസിസി ജന.സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.ആർ. ജയ്‌കുമാർ, എ. ജെ ജോർജ്, സണ്ണി ജോർജ്, രമേശ് കുഞ്ഞൻ, ഉണ്ണികൃഷ്ണൻ, ടി.കെ അർജുൻ, ജോൺസൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.