കൊച്ചി: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ കീഴിലുള്ള കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ സിൽവർ ജൂബിലി മന്ദിരത്തിന്റെ കല്ലിടൽ കർമ്മം ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട് നിർവഹിച്ചു. ശാഖ സെക്രട്ടറി കെ.ബി. പ്രവീൺ, നേതാക്കളായ കെ.ആർ. അശോകൻ, കെ.എൻ. രാജൻ, സജി കെ. ബാവ, പി.ആർ. അരുൺ, ഷാൽവി ചിറക്കപ്പടി, രമ്യ രെജു, സി.ബി. ബെന്നി, പി.ബി. ഷിജി എന്നിവർ സന്നിഹിതരായി. കങ്ങരപ്പടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മേൽശാന്തി ശശാങ്കൻ ശാന്തിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ്.