ആലുവ: സ്റ്റാലിയൻസ് ഇന്റർനാഷണൽ ആലുവ ചാപ്റ്റർ ഭാരവാഹികളായി രാജു ഡൊമിനിക്ക് (പ്രസിഡന്റ്), പി.ഐ. ജോയി, കെ.ജി.വി. പതി (വൈസ് പ്രസിഡന്റുമാർ), ജോസഫ് തോമസ് (സെക്രട്ടറി), ടി. തോമസ് (ജോയിന്റ് സെക്രട്ടറി), ഇ.എ. അബൂബക്കർ (ട്രഷറർ), എം.പി. അബ്‌ദുൾ നാസർ (ഡയറക്ടർ) എന്നിവരെ തിരഞ്ഞെടുത്തു. ക്യാബിനറ്റ് അംഗം പ്രസാദ്, കൊച്ചിൻ ചാപ്റ്റർ അംഗം സോബി സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്ഥാനാരോഹണം നടന്നു.