കൊച്ചി: സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റിന്റെ (സിഫി) 'പൂവെ പൊലി" ഓണാഘോഷ പരിപാടിയും മത്സരങ്ങളും ഇന്ന് ഭാരത മാതാ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30ന് തിരുവാതിരകളി, 10.30ന് പൂക്കളം, 11ന് മഹാബലി, 11.30 മലയാളി മങ്ക (കുട്ടികൾ) എന്നിവയാണ് മത്സരങ്ങൾ.