കൊച്ചി: അത്തം മുതൽ (സെപ്തംബർ 6) കൊച്ചി സമൃദ്ധി @ കിച്ചണിൽ ഓണ സദ്യ വിളമ്പും. ഇതിനായി ഡൈനിംഗ് ഏരിയയിൽ പ്രത്യേക സംവിധാനം ഒരുക്കും. എല്ലാത്തരം വിഭവങ്ങളും അടങ്ങിയ സദ്യയുടെ നിരക്ക് തീരുമാനിച്ചിട്ടില്ല. ഇതോടൊപ്പം തന്നെ നിലവിലുള്ള ഭക്ഷണവും ഉണ്ടാവും. സദ്യയുടെ നിരക്ക് പിന്നീട് തീരുമാനിക്കും. സദ്യയ്ക്കൊപ്പം അടപ്രഥമൻ, പാലട, ഗോതമ്പ്, പാൽപായസം, മില്ലറ്റ് പായസം എന്നിവയുമുണ്ടാകും. ഇത് കൂടാതെ ആളുകൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് വിവിധ പായസങ്ങൾ ഉണ്ടാക്കി നൽകാനും പദ്ധതിയുണ്ടെന്ന് ക്ഷേമകാര്യ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാൽ പറഞ്ഞു. സദ്യയ്ക്ക് മുൻകൂർ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല.