കൊച്ചി: പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷൻ അഞ്ചാം ജില്ലാ വാർഷിക പൊതുസമ്മേളനം മുൻ എം.പി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.എം. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
മിനിമം പെൻഷൻ 9000 രൂപയായി വർദ്ധിപ്പിക്കുക, ഡി.എയും ചികിത്സാ ഇൻഷ്വറൻസും നടപ്പിലാക്കുക, ഉയർന്ന പെൻഷൻ വിതരണം അടിയന്തരമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.കെ. രമേശൻ, എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സഞ്ജിത്, കെ.ജി. മോഹനൻ, കെ.ജി. പ്രകാശൻ, പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.