കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷനുമായി സഹകരിച്ച് 'ഓണം ഖാദി വസ്ത്ര വ്യാപാരമേള' ആരംഭിച്ചു. ആലിൻചുവട് സഹകരണ സൂപ്പർമാർക്കറ്റിൽ വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്. മോഹൻദാസ് അദ്ധ്യക്ഷനായി. വിനീത സക്‌സേന, കെ.ജി. സുരേന്ദ്രൻ, എൻ.എ. അനിൽകുമാർ, സെക്രട്ടറി ടി.എസ്. ഹരി, എൻ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. 30ശതമാനം സർക്കാർ റിബേറ്റ് ലഭ്യമാണ്. മേള ഇന്ന് സമാപിക്കും.