ആലുവ: എസ്.സി-എസ്.ടി ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി യോഗം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി. എം.കൃഷണൻ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.പി മോഹിത് റാവത്ത്, നോഡൽ ഓഫീസറായ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി എം.എ. അബ്ദുൾ റഹീം എന്നിവരും വിവിധ ഡിവൈ.എസ്.പി മാരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മറ്റ് ഡിപ്പാർട്ട്മെന്റുകളുമായി ബന്ധപ്പെട്ട പരാതികൾ സർക്കാരിനെ അറിയിക്കുമെന്നും എസ്.പി പറഞ്ഞു.