ഇടപ്പള്ളി: ചേന്ദൻകുളങ്ങര ശ്രീക‌ൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാഞ്ഞങ്ങാട് ആനന്ദാശ്രമം ഭാഗവത ധർമ്മപീഠം അദ്ധ്യക്ഷൻ പെരികമന ശ്രീധരൻ നമ്പൂതിരി ആചാര്യനായി ഭാഗവത സപ്താഹയജ്ഞം സംഘടിപ്പിക്കും.

സെപ്തംബർ ഒന്നിന് വൈകിട്ട് 6ന് മഹാത്മ്യത്തോടെ ആരംഭിച്ച് 8ന് യജ്ഞ സമർപ്പണത്തോടെ സമാപിക്കും. ദിവസവും രാവിലെ 6ന് വിഷ്ണുസഹസ്രനാമം, സമൂഹപ്രാർത്ഥന, പാരായണം, പ്രഭാഷണം എന്നിവയുണ്ടാകും. മൂന്നിന് വൈകിട്ട് വിദ്യാഗോപാല മന്ത്രാർച്ചനയും ഏഴിന് വൈകിട്ട് സർവൈശ്വര്യപൂജയും ഉണ്ടായിരിക്കും.