കൊച്ചി: രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പി.എൻ.ബി മെറ്റ്‌ലൈഫ് സംഘടിപ്പിച്ച ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിൽ ജോ ഫ്രാൻസിസും ദൃശ്യ വിജേഷും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ധാർമിക് ശ്രീകുമാറിനെയാണ് ജോ ഫ്രാൻസിസ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ദൃശ്യ വിജേഷ്,​ ശ്രേയ ശ്രീനിഷിനെ പരാജയപ്പെടുത്തി. ആൺകുട്ടികളുടെ സിംഗിൾസ് അണ്ടർ 15ൽ വരുൺ എസ്. നായർ വിജയിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ അക്‌സ മേരി സി.എ വിജയിച്ചു. ആൺകുട്ടികളുടെ സിംഗിൾസ് അണ്ടർ 13ൽ ശിവ ഷൈൻ വിജയിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ ആഞ്ജലീന എലിസബത്ത് രാജു ജേതാവായി. ആൺകുട്ടികളുടെ സിംഗിൾസ് അണ്ടർ 11ൽ ഇഷാൻദേവ് ഐവത്തുക്കലും പെൺകുട്ടികളിൽ ദക്ഷിണ സി.പിയും ജേതാക്കളായി. ആൺകുട്ടികളുടെ സിംഗിൾസ് അണ്ടർ 9ൽ ആദം നൗജാസ് വിജയിച്ചു. പെൺകുട്ടികളിൽ നിവേദ്യ അജി വിജയിച്ചു.