ആലുവ: കുന്നത്തേരി കെ.സി.ആർ.എയുടെ നേതൃത്വത്തിൽ സ്ഥാപിച്ച സി.സി ടി.വി ക്യാമറ സിസ്റ്റം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ മുഹമ്മദ് ശരീഫ് സ്വിച്ച് ഓൺ ചെയ്തു. കെ.സി.ആർ.എ പ്രസിഡന്റ് രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ദിലീഷ് കുമാർ, കെ.കെ. ശിവാനന്ദൻ, റഹീം, എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖ സെക്രട്ടറി പി.കെ. ബോസ്, അൻവർ, അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു.