kinder

കൊച്ചി: സംസ്ഥാനത്തെ ആദ്യ വാട്ടർ ബർത്തിംഗ് സ്യൂട്ട് കൊച്ചി കിൻഡർ ആശുപത്രിയിൽ നടി അമലാ പോൾ ഇന്ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം എൽ.ഡി.ആർ.പി ആൻഡ് ബർത്ത് കബാനിയൻ സ്യൂട്ടിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കും.

അതീവ സുരക്ഷിതമായ സംവിധാനങ്ങളോടെയാണ് 'വാട്ടർ ബെർത്തിംഗ് സെന്റർ' സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കിൻഡർ ഗ്രൂപ്പ് ചെയർമാൻ ഡോ. പ്രദീപ്കുമാർ പറഞ്ഞു. അടുത്ത ഘട്ടത്തിൽ ചേർത്തല, ബാംഗ്ലൂർ എന്നിവിടങ്ങളിലെ കിൻഡർ സെന്ററുകളിലും വാട്ടർ ബർത്തിംഗ് ആരംഭിക്കും. പ്രസവവേദന കുറയുന്നതിനുൾപ്പടെ വാട്ടർ ബെർത്തിംഗ് സഹായകരമാണെന്നും ലോകോത്തര നിലവാരത്തിലൊരുങ്ങുന്ന സംവിധാനത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുഴുവൻ സമയ സേവനം ലഭ്യമാക്കുമെന്നും ഗ്രൂപ്പ് സി.ഇ.ഒ രഞ്ജിത് കൃഷ്ണൻ പറഞ്ഞു. പ്രിമിയം ബെർത്തിംഗ് സ്യൂട്ട്, അഡ്വാൻസ്ഡ് എൻ.ഐ.സി.യു കെയർ, ഫിറ്റോ മെറ്റേണൽ സ്യൂട്ട് എന്നിവയും ഇന്ന് പ്രവർത്തനം തുടങ്ങും.

ചെയർമാനും സി.ഇ.ഒയ്ക്കും പുറമേ ഡോ .സ്മിതാ സുരേന്ദ്രൻ ( ഡിപ്പാർട്മെന്റ് ഒഫ് ഒ.ബി.ജി ആൻഡ് ഗൈനക്കോളജി വിഭാഗം), സി.ഒ.ഒ സതീഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.