കൊച്ചി: 500 വർഷങ്ങൾ പൂർത്തിയാകുന്ന വല്ലാർപാടം ദേവാലയത്തിന്റെയും തിരുച്ചിത്ര സ്ഥാപനത്തിന്റെയും മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 9ന് ജലഘോഷയാത്ര ആരംഭിക്കും. ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 8.30 മുതൽ വല്ലാർപാടം പള്ളിക്കടവിലും 9.30 മുതൽ മുരിക്കുംപാടം ഹാർബറിന്റെ പരിസര പ്രദേശങ്ങളിലും ബോട്ടുകളും വള്ളങ്ങളും വെഞ്ചരിച്ച് വല്ലാർപാടത്തമ്മയുടെ പതാക സ്ഥാപിക്കും. വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് വൈകിട്ട് 7.30ന് എറണാകുളം മറൈൻ ഡ്രൈവിലെ ഗ്രീനിക്‌സ് ഡി.ടി.പി.സി ജെട്ടിയിൽ എത്തിച്ചേരുമ്പോൾ വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ആന്റണി വാലുങ്കൽ സമാപനസന്ദേശം നൽകും.