ആലുവ: എടത്തല അൽ അമീൻ കോളേജിന്റെ സംരംഭകേന്ദ്രമായ ഐസ് സ്‌പേസിന് കേരള സ്റ്റാർട്ട് അപ്പ് മിഷൻ നൽകുന്ന ലീപ്പ് അംഗീകാരം സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക കോളേജ് പ്രിൻസിപ്പാളും ഐസ് സ്‌പേസ് ഡയറക്ടറുമായ ഡോ. സിനി കുര്യന് കൈമാറി.
കോളേജ് ട്രസ്റ്റ് ചെയർമാൻ അൻവർ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ബെർജിൻ എസ്. റെസൽ, അരുൺ ഗിരീശൻ, അഷ്‌ന ഹനീഷ്, അജയ് ബേസിൽ വർഗീസ്, ടി. ഫൈസൽ ഖാദർ, ഡോ. എൻ. കല, ഡോ. ലീന വർഗീസ്, രമ്യ ബി. നായർ, ശ്വേത റേച്ചൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.