വൈപ്പിൻ: ക്ഷേമനിധിയിൽ അടക്കുന്ന വിഹിതം വർദ്ധിപ്പിച്ചത് പിൻവലിക്കുക, ക്ഷേമനിധി ഓഫീസുകളിൽ മതിയായ ജീവനക്കാരെ നിയമിക്കുക, പെൻഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ചെറായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ നടത്തി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുള്ള ധർണ ഉദ്ഘാടനം ചെയ്തു. മുസ്ലീലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എച്ച്. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി അഷറഫ് അലി, എ.എം. സിദ്ധിക്ക്, പി.എം. ബഷീർ, കെ.എ. അബ്ദുൾ കരീം തുടങ്ങിയവർ പ്രസംഗിച്ചു.