വൈപ്പിൻ: അറുപത്തി രണ്ടുകാരിയായ വീട്ടമ്മയുടെ തൊണ്ടയിൽ കുടുങ്ങിയ മുള്ള് നീക്കം ചെയ്തു. ചെമ്പല്ലിയുടെ 2 സെ.മീ വലിപ്പമുള്ള മുള്ളാണ് കുടുങ്ങിയത്. വ്യാഴാഴ്ച ഭക്ഷണം കഴിക്കുന്നതിനിടയിൽ മുള്ള് കുടുങ്ങി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച വീട്ടമ്മയെ കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ.എൻ.ടി സർജൻ ഡോ.അമ്പിളികൃഷ്ണ, പൾമണോളജിസ്റ്റും ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റുമായ ഡോ. ആന്റോ മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഫ്‌ളെക്‌സിബിൾ ബ്രോഞ്ചോസ്‌കോപ്പി വഴി മുള്ള് നീക്കം ചെയ്തു.