കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം സ്കൂളിൽ നടന്ന സ്പോർട്സ് മീറ്റ് " ചാമ്പ്യൻസ് അറീന " ഇന്ത്യൻ വോളിബാൾ ടീമിന്റെ പരിശീലകൻ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. മാനേജർ സജി കെ. ഏലിയാസ് അദ്ധ്യക്ഷനായി. ഹെഡ് മിസ്ട്രസ് നിഷി പോൾ, പി.ടി.എ പ്രസിഡന്റ് കെ.ഐ. സാബു, കായിക അദ്ധ്യാപിക അഞ്ജലി എന്നിവർ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി കുട്ടികളുടെ മാർച്ച് പാസ്റ്റും ഏറോബിക്‌സ് ഡാൻസും നടന്നു.