തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കാലംചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവയുടെ ശ്രാദ്ധ പെരുന്നാൾ നാളെ നടക്കും.
രാവിലെ 5.45ന് പ്രഭാത പ്രാർത്ഥന, 6.30ന് കുർബാന, 8.30ന് രണ്ടാമത്തെ കുർബാന. തുടർന്ന് നേർച്ച വിളമ്പ് എന്നിവ നടക്കും. ചടങ്ങുകൾക്ക് വികാരിമാരായ ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു എന്നിവർ നേതൃത്വം നൽകും.