നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.ജെ. ജോയി അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ വികസന മുരടിപ്പിനും ജലജീവൻ പദ്ധതിയുടെ പേരിൽ റോഡുകൾ അറ്റകുറ്റപ്പണി നടത്താത്തതിലും കാരക്കാട്ടുകുന്നിൽ ഗവ. ആശുപത്രിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.
എം.എ. ചന്ദ്രശേഖരൻ, എം.ജെ. ജോമി, ദിലീപ് കപ്രശ്ശേരി, സി.വൈ. സാബോർ, ടി.എ. ചന്ദ്രൻ, പി.ബി. സുനീർ, കെ.എസ്. ബിനിഷ് കുമാർ, പി.വി. കുഞ്ഞു എന്നിവർ പ്രസംഗിച്ചു.