മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവൺമെന്റ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.എൽ.എഡിന് പ്രവേശനം നേടിയ നവാഗതരായ അദ്ധ്യാപക വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.വി രാജു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എം. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കോഴ്സ് സംബന്ധിച്ച് അദ്ധ്യാപിക രേഖ എം. ആർ. ക്ലാസെടുത്തു. കെ.പി അസീസ്, കെ.എ. സൈനുദ്ദീൻ, സുനിത, എൽദോസ് മലപ്പുറം എന്നിവർ സംസാരിച്ചു. അഷറഫ്, വി.എം മീരാൻ എന്നിവർ നേതൃത്വംനൽകി. പുതിയ ബാച്ചിൽ 35 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകിയിട്ടുള്ളതെന്ന് ടി.ടി.ഐ പ്രിൻസിപ്പൽ ഇൻ ചാർജ് പി.എസ്. ഷിയാസ് പറഞ്ഞു.