കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ മഴുവന്നൂർ പഞ്ചായത്തിൽ നെല്ലാട് കവല വികസനവുമായി ബന്ധപ്പെട്ട് വാളകം ബ്രാഞ്ച് കനാലിന് മുകളിലായി കട്ട് ആൻഡ് കവർ സ്ഥാപിക്കുന്നതിന് ആസ്തിവികസന ഫണ്ടിൽ നിന്ന് 29. 4 ലക്ഷം രൂപ അനുവദിച്ചതായി പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു.