മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ: ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം രമ്യം - 2024 സമാപിച്ചു. സമാപന സമ്മേളനം മുൻ ചിത്രകലാ അദ്ധ്യാപകനും കലരാത്നം ഫൌണ്ടേഷൻ ഒഫ് ആർട്സ് സൈസൈറ്റി അവാർഡ് ജേതാവുമായ കെ.എം. ഹസൻ ഉദ്ഘാടനം ചെയ്തു. പി .ടി.എ പ്രസിഡന്റ് ഹസീന ആസിഫ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ടി. ബി . സന്തോഷ്, എച്ച്.എം. ഇൻ ചാർജ് റഹ്മത്ത്, എസ്.എം.സി ചെയർമാൻ നാസർ ഹമീദ്, എം .പി.ടി.എ ചെയർപേഴ്സൺ അനിമോൾ, സ്റ്റാഫ് സെക്രട്ടറി ജാൻസി, പ്രോഗ്രാം കൺവീനർ ജ്യോതി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാ-കായിക മത്സരങ്ങളുംഅരങ്ങേറി.