tlc

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള അംഗ ലൈബ്രറികളിലെ ലൈബ്രറേറിയന്മാർക്കുള്ള നാലാം ഗഡു അലവൻസ് വിതരണം ചെയ്തു. ചടങ്ങിൽ ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ കൂത്താട്ടുകുളം മുനിസിപ്പൽ നേതൃസമിതി കൺവീനർ സി.എൻ. പ്രഭകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജോസ് കരിമ്പന മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, ലൈബ്രറേറിയൻസ് യൂണിയൻ താലൂക്ക് സെക്രട്ടറി ജയ്സൺ കക്കാട്, കൗൺസിൽ ക്ലാർക്ക് അഭിലാഷ് കെ. ഡേവിഡ്, ശശീധരൻ മുത്തോലപുരം എന്നിവർ സംസാരിച്ചു. താലൂക്കിലെ 64 ലൈബ്രറികളിലെ ലൈബ്രറേറിയന്മാർക്കാണ് നാലാം ഗഡു അലവൻസ് നൽകിയത്. എ.ബി.സി.ഡ് ഗ്രേഡ് ലൈബ്രറിക്ക് 12,110രൂപയും, ഡി.ഇ.എഫ് ലൈബ്രറികൾക്ക് 11,210 രൂപയുമാണ് നൽകിയത്. ലൈബ്രറേറിയന്മാർ ഗ്രേഡ് വ്യത്യാസം ഇല്ലാതെ 250രൂപ വീതം വയനാട് ദുരിത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നതിനായി സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് നൽകിയിട്ടുണ്ടെന്നും താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി പറഞ്ഞു.