kuriakose

കുറുപ്പംപടി : കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിലെ ഒന്നാം വർഷ എൻ.എസ്.എസ് വളന്റിയേഴ്സിന് ഓറിയന്റേഷൻ പ്രോഗ്രാംനടത്തി. ഉദ്ഘാടനം എം.ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ നിർവഹിച്ചു. കോളേജ് മാനേജർ ജോസ് കുര്യാക്കോസ് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ജോർജ് പി. ചെറിയാൻ, സെന്റ് മേരിസ് ട്രസ്റ്റ്‌ സെക്രട്ടറി ബിബിൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.