പറവൂർ: ദുബായ് യുവകലാ സാഹിതി ഏർപ്പെടുത്തിയ എൻ.സി. മമ്മൂട്ടി മാസ്റ്റർ പുരസ്കാരം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ കവി കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു. ഡിവിൻ കെ. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. വത്സലൻ വാതുശ്ശേരി, ഡോ. ഒ.കെ. മുരളീകൃഷ്ണൻ , കമല സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. പുരസ്കാരത്തുക 10001 രൂപ വയനാട് ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.